രാജ്യം കാത്തിരുന്ന വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയെന്ന പ്രതീതി സമ്മാനിച്ചതോടെ ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്നായിക്ക് ഉള്‍പ്പെടെയുള്ളവരെ ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടി നീക്കം തുടങ്ങി. ഒഡീഷയ്ക്ക് വലിയ സഹായം വാഗ്ദാനം ചെയ്ത് നേതാക്കള്‍ ബിജെഡി അധ്യക്ഷനെ കണ്ടു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ പുതിയ സഖ്യത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) എന്നാണ് സഖ്യത്തിന്റെ പുതിയ പേര്.
യുപിഎ ഘടകകക്ഷികള്‍ക്കൊപ്പം ആറ് പാര്‍ട്ടികള്‍ കൂടി ചേരുമെന്നാണ് വിവരം. സാധ്യതകള്‍ തെളിയുന്ന മുറയ്ക്ക് എസ്ഡിഎഫ് എന്ന പേരില്‍ രാഷ്ട്രപതിയെ കാണുമെന്നും വിവരങ്ങള്‍ ഉണ്ട്. നവീന്‍ പട്നായികിനെയടക്കം ഒപ്പ നിര്‍ത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാക്കള്‍. ഇതിനുള്ള ചര്‍ച്ചകള്‍ ഇതിനോടകം നടന്നെന്നാണ് സൂചന.