നിങ്ങള്‍ക്കു മുമ്പ എത്തുന്ന ആള്‍ നിങ്ങളുടെ ബില്‍ അടയ്ക്കും; നിങ്ങള്‍ അടയ്‌ക്കേണ്ടത് നിങ്ങള്‍ക്ക് ശേഷം വരുന്ന ആളിന്റെ ബില്‍; ഈ അദ്ഭുത റസ്റ്ററന്റിനെക്കുറിച്ചറിയാം…

seva600നിങ്ങള്‍ വിശന്നു വലഞ്ഞാണ് ആ റെസ്റ്ററന്റിലെത്തുന്നത്. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം പതിവുപോലെ ബില്ലും ലഭിക്കുന്നു. ബില്ലില്‍ കഴിച്ച വിഭവങ്ങള്‍ ഒന്നിനു താഴെ ഒന്നായി എഴുതിയിരിക്കുന്നു. എന്നാല്‍ ഭക്ഷണവസ്തുക്കളുടെ വില കണ്ടാലാണ് നിങ്ങളുടെ കണ്ണു തള്ളുക. കാരണം ബില്‍ തുകയുടെ സ്ഥാനത്ത് പൂജ്യം എന്നാണ് കാണുക. ബില്ലെഴുതിയ  ആള്‍ക്ക് തെറ്റു പറ്റിയതാണോയെന്നറിയാന്‍ കൗണ്ടറില്‍ പോയി തിരക്കുമ്പോള്‍ അവിടെ നിന്നും ലഭിക്കുന്ന മറുപടി.’ നിങ്ങള്‍ക്കു മുമ്പ് എത്തുന്ന ആള്‍  നിങ്ങളുടെ ബില്‍ അടച്ചു കഴിഞ്ഞു’ എന്നതായിരിക്കും. നിങ്ങള്‍ക്കു ശേഷം ഇവിടെ വരുന്നവരുടെ ബില്‍ ആണ് നിങ്ങള്‍ അടയ്‌ക്കേണ്ടത്. അത് എത്ര എന്നൊന്നുമില്ല നിങ്ങളുടെ സൗകര്യം പോലെ.

ഫാന്റസി കഥകളില്‍ മാത്രം സംഭവിക്കുന്നത് എന്ന് ഇതിനെ തള്ളിക്കളയാന്‍ വരട്ടെ. ഇങ്ങനെ ഒരു റെസ്റ്റോറന്റ് സത്യത്തില്‍ ഉണ്ട്. അഹമ്മദാബാദ് ടൗണിലെ സേവാ കഫേയാണ് ഈ ഏറെ വ്യത്യസ്തതയും കൗതുകവും തോന്നിപ്പിക്കുന്ന ഭക്ഷണശാല. ‘ നിങ്ങളിവിടെ അതിഥിയാണ്. കസ്റ്റമര്‍ അല്ല ‘ എന്നതാണ് സേവാ കഫെയുടെ മോട്ടോ. മറ്റൊരു പ്രത്യേകതയുമുണ്ട് ഈ ഭക്ഷണശാലക്ക്. ഇവിടെ തൊഴില്‍ ചെയ്യുന്നവര്‍ . അതില്‍ എല്ലാവരുമുണ്ട്. വീട്ടമ്മമാര്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ വരെ. നിങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്നു സേവനമനുഷ്ടിക്കാം.

bill
ആഴ്ചയില്‍ ആറു ദിവസം രാത്രി 7 മണി മുതല്‍ 10 മണിവരെ വെറും മൂന്നു മണിക്കൂര്‍ മാത്രമാണ് സേവാ കഫെ പ്രവര്‍ത്തിക്കുക. തിങ്കളാഴ്ച അവധിയാണ്. വിജയകരമായ ഈ സംരഭം ബാംഗ്ലൂര്‍ , കൊല്‍ക്കത്ത , മുംബൈ , പൂനെ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലും അമേരിക്കയിലും ബ്രാഞ്ചുകള്‍ ആരംഭിച്ചിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിപാടി വ്യപിപ്പിക്കാനാണ് ഇവരുടെ പദ്ധതി.

Related posts