പോ​ലീ​സി​നൊ​പ്പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു സം​ഘ​ട​ന​യ്ക്കും അ​നു​വാ​ദ​മി​ല്ല; അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ര്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു സം​ഘ​ട​ന​ക്കും അ​നു​വാ​ദ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പാ​ല​ക്കാ​ട്ട് പോ​ലീ​സി​നൊ​പ്പം ചേ​ർ​ന്ന് വാ​ഹ​ന സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ കാ​ര്യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​ക്കും ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തോ​ടൊ​പ്പം നി​ന്ന് ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നാ​ട്ടി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഒ​രു​പാ​ടു​ണ്ട്. സ​ർ​ക്കാ​ർ ത​ന്നെ അ​വ​രെ ക്ഷ​ണി​ച്ച് സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ ​അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​തി​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി.

പോ​ലീ​സ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സേ​ന​യോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള വൊ​ള​ന്‍റി​യ​ർ​മാ​രെ ക​ഴി​ഞ്ഞ ത​വ​ണ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​ത് ഏ​തെ​ങ്കി​ലും സ​ന്ന​ദ്ധ സേ​ന​യി​ൽ പെ​ട്ട​വ​ര​ല്ല. സ​മൂ​ഹ​ത്തി​ൽ നി​ന്ന് സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ട് വ​രു​ന്ന​വ​രാ​ണ്.

അ​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​മോ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മോ ഉ​ണ്ടെ​ങ്കി​ൽ, അ​തൊ​ന്നും പ്ര​ദ​ർ​ശി​പ്പി​ച്ച് കൊ​ണ്ട് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​നാ​വി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ര്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല-​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​

Related posts

Leave a Comment