പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സേവാഭാരതിയുടെ സഞ്ചരിക്കുന്ന ഓക്സിജൻ പാർലർ പ്രവർത്തനമാരംഭിച്ചു.
കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് രക്തത്തിലെ ഓക്സിജൻ അളവ് കുറയുന്പോൾ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമുണ്ടാകും.
ഓക്സിജൻ അളവ് കുറയുന്നവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം രോഗികളുടെ വീട്ടിൽ ഓക്സിജൻ പാർലർ സേവനം ലഭ്യമാക്കും. കഴിഞ്ഞ രണ്ട് ദിവസമായി പഞ്ചായത്തിലെ ഇരുനൂറോളം വീടുകളിൽ സേവാഭാരതി ഉച്ചഭക്ഷണം നൽകുന്നുണ്ട്.
ആവശ്യ സാധങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നുമുണ്ട്.രാഷ്ട്രീയ സ്വയംസേവക സംഘം പാന്പാടി സംഘചാലക് സി.എൻ. പുരുഷോത്തമൻ പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് വാഹനത്തിന്റെ താക്കോൽ കൈമാറി.
വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ, ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരി എന്നിവർ പങ്കെടുത്തു.