ചാത്തന്നൂർ: സേവാഭാരതി പൂതക്കുളം ഗ്രാമപഞ്ചായത്തിൽ നടത്തിവന്ന കോവിഡ് പ്രതിരോധ -രക്ഷാ സേവന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്തിനെക്കാൾ മികച്ച സംവിധാനങ്ങളോടെ 24 മണിക്കുറും പ്രവർത്തിച്ചു കൊണ്ടിരുന്ന സേവാഭാരതി ഹെൽപ് ഡസ്ക് ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു.
സേവാഭാരതിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷീജ നോട്ടീസ് നൽകി.
കഴിഞ്ഞ 14 ദിവസമായി പുതക്കുളം ജംഗ്ഷനിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഹെൽപ് ഡസ്കും പ്രവർത്തനങ്ങളും ഇതോടെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് സേവാഭാരതി .
24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്കിന് പുറമേ നാല് ആംബുലൻസുകളുടെ സേവനവും ഉണ്ടായിരുന്നു.
കോവിഡ് ബാധിച്ച് മരിച്ച പുതക്കുളം പഞ്ചായത്തിലെ നാലു പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കാരം നടത്തിയത് സേവാഭാരതിയാണ്.
90 ഓളം പേരെ കോ വിഡ് പരിശോധന നടത്താനും പോസിറ്റീവ് ആയവരെ ആശുപത്രിക ളി ലും ക്വാറന്റൈയിൻ കേന്ദ്രങ്ങളിലുമെത്തിച്ചിട്ടുണ്ട്.
ദുരിതമനുഭവിക്കുന്ന നൂറിലേറെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും പലവ്യ ജനവും എത്തിച്ചു കൊടുത്തു. 60 ഓളം വീടുകളിലും സ്ഥാപനങ്ങളിലും അണു നശീകരണം നടത്തി.
രണ്ട് സേവാഭാരതി പ്രവർത്തകർ പ്ലാസ്മ രക്തവും 40 പ്രവർത്തകർ രക്തദാനവും ഇതിനകം നടത്തിയെന്നും സേവാഭാരതിയുടെ ചുമതല വഹിക്കുന്ന അനുപ് പറഞ്ഞു.
സേവാഭാരതി എന്ന പേരിൽ പ്രവർത്തിക്കാൻ പാടില്ലെന്നും പഞ്ചായത്തിന്റെ വാോളന്റിയർമാരായി പ്രവർത്തിച്ചാൽ മതിയെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.
ദേശീയ സംഘടനയായ സേവാഭാരതി പഞ്ചായത്തിന്റെ നിലപാട് അംഗീകരിക്കുന്നുമില്ല. കോവിഡ് രണ്ടാം വ്യാപന കാലത്ത് ഗ്രാമപഞ്ചായത്ത് ചെയ്ത സേവനങ്ങളെക്കാൾ മികച്ച സേവന പ്രവർത്തനമാണ് സേവാഭാരതി നടത്തികൊണ്ടിരിക്കുന്നതെന്ന് ആർഎസ്എസ് ചുണ്ടിക്കാട്ടി.