അച്ഛന് അപകടം സംഭവിച്ചതിനെത്തുടര്‍ന്ന് സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ജോലി ഏറ്റെടുത്ത് ഏഴു വയസുകാരന്.
സൈക്കിളിലുള്ള കുട്ടിയുടെ ഭക്ഷണ ഡെലിവറി വീഡിയോ വൈറലായതോടെ പയ്യനെ തിരഞ്ഞിറങ്ങിയിരിക്കുകയാണ് സൊമാറ്റോ കമ്പനി.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഒരു സ്കൂള്‍ കുട്ടി കൊണ്ടുവരുന്നതാണ് വിഡിയോയില്‍ ഉള്ളത്. അച്ഛന് അപകടത്തില്‍ പരുക്ക് പറ്റി, ഞാന്‍ അച്ഛന് പകരം എത്തിയതാണ്.
പുലര്‍ച്ചെ സ്കൂളില്‍ പോകുമെന്നും പിന്നീട് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ജോലി ചെയ്യുമെന്നും കുട്ടി പറയുന്നുണ്ട്.
വൈകുന്നേരം ആറു മുതല്‍ 11 വരെ സ്കൂള്‍ കുട്ടി ഡ്യൂട്ടിയിലാണെന്നാണ് ട്വീറ്റില്‍ പങ്കിട്ട വിഡിയോയില്‍ പറയുന്നു.
സൈക്കിളിലാണ് ഈ സ്കൂള്‍ വിദ്യാര്‍ത്ഥി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. രാഹുല്‍ മിത്തല്‍ എന്നയാളാണ് ഈ കുട്ടി ഡെലിവറി ബോയ് ചോക്ലേറ്റ് ബോക്സ് പിടിച്ച് നില്ക്കുന്ന വീഡിയോയ്ക്കൊപ്പം സംഭവം ട്വിറ്ററില്‍ പങ്കുവെച്ചത്.
‘ഈ 7 വയസ്സുള്ള കുട്ടി അവന്റെ അച്ഛന്റെ ജോലി ചെയ്യുന്നു’ എന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
രാഹുല്‍ മിത്തലും കുട്ടിയും തമ്മിലുള്ള സംഭാഷണമാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കാണുന്നത്.
തന്റെ പിതാവിന്റെ പ്രൊഫൈലിലേക്ക് ബുക്കിംഗ് വരുന്നുണ്ടെന്നും ഇപ്പോള്‍ താനാണ് ചുമതല ഏറ്റെടുത്തിരിക്കുന്നതെന്നും കുട്ടി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
അപ് ലോഡ് ചെയ്ത വീഡിയോയില്‍ നിന്ന് ബന്ധപ്പെട്ട ആണ്‍കുട്ടിയുടെ പേര് എഡിറ്റ് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്തു.
അതേസമയം, സൊമാറ്റോയും വീഡിയോയോട് പ്രതികരിക്കുകയും കുട്ടിയെ സഹായിക്കുന്നതിന് കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അയയ്ക്കാന്‍ മിത്തലിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.