ബയോളജിക്കൽ പാർക്കിൽ വൈറസ് ബാധ; ഏഴ് പുലിക്കുട്ടികൾ ചത്തു

പു​ള്ളി​പ്പു​ലി​ക​ൾ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ച​ത്തു. ബം​ഗ​ളൂ​രു​വി​ലെ ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ ഏ​ഴ് പു​ള്ളി​പ്പു​ലി​ക്കു​ട്ടി​ക​ളാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ച​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ഫെ​ലൈ​ൻ പാ​ർ​വോ​വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന പൂ​ച്ച​ക​ളു​ടെ ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ് ഫെ​ലൈ​ൻ പാ​ൻ​ലൂ​ക്കോ​പീ​നി​യ. പൂ​ച്ച​ക്കു​ട്ടി​ക​ളെ​യാ​ണ് വൈ​റ​സ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​ത്തെ പ​ക​ർ​ച്ച​വ്യാ​ധി റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്ന് മു​ത​ൽ എ​ട്ട് മാ​സം വ​രെ പ്രാ​യ​മു​ള്ള ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ. ഇ​വ​രെ​ല്ലാം വാ​ക്സി​ൻ എ​ടു​ത്തെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കി​യെ​ങ്കി​ലും അ​വ​യ്ക്ക് ഇ​പ്പോ​ഴും അ​ണു​ബാ​ധ​യു​ണ്ടെ​ന്ന് ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​വി സൂ​ര്യ സെ​ൻ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.  ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പി​ന്തു​ട​രു​ക​യും എ​ല്ലാ മു​തി​ർ​ന്ന മൃ​ഗ​ഡോ​ക്ട​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. കൂ​ടാ​തെ, മു​ഴു​വ​ൻ മൃ​ഗ​ശാ​ല​യു​ടെ​യും ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക​യും റെ​സ്ക്യൂ സെ​ന്‍റ​ർ പൂ​ർ​ണ്ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Related posts

Leave a Comment