ടീച്ചറെയും മകനെയും ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി ഏഴാംക്ലാസുകാരന്‍; സ്‌കൂളിലെ മറ്റൊരു അധ്യാപികയോട് ആവശ്യപ്പെട്ടത് കാന്‍ഡില്‍ ലൈറ്റ് സെക്‌സ്; സ്‌കൂളിനും കുട്ടികള്‍ക്കും നോട്ടീസയച്ച് ശിശുക്ഷേമ വകുപ്പ്…

ഗുരുഗ്രാം: കുട്ടികള്‍ വൈകൃതങ്ങള്‍ക്ക് അടിമപ്പെട്ട് സ്‌കൂളില്‍ ആക്രമം അഴിച്ചു വിടുന്ന വാര്‍ത്തകള്‍ വിദേശ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ വരാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ താരതമ്യേന ഇത്തരം സംഭവങ്ങള്‍ കുറവാണ്.

എന്നാല്‍ പഠിപ്പിക്കുന്ന അധ്യാപികയെയും മകളെയും ബലാല്‍സംഗം ചെയ്യുമെന്ന് ഏഴാക്ലാസുകാരന്‍ ഭീഷണിമുഴക്കിയിരിക്കുന്നത് നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. വിദ്യാര്‍ത്ഥി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധ്യാപികയെ ഭീഷണിപ്പെടുത്തിയത്. ഈ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ് അദ്ധ്യാപികയുടെ മകള്‍. ഇതേ സ്‌കൂളിലെ തന്നെ മറ്റൊരു സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥി അദ്ധ്യാപികയോട് ചോദിച്ചത് കാന്‍ഡില്‍ലൈറ്റ് ഡേറ്റിംഗും സെക്സും.

നഗരത്തിലെ പേരും പെരുമയുമുള്ള സ്‌കൂളില്‍ കഴിഞ്ഞയാഴ്ചയാണ് ഈ രണ്ടു സംഭവങ്ങളും നടന്നത്. ബലാത്സംഗ ഭീഷണിക്ക് ഇരയായ അദ്ധ്യാപിക സ്‌കൂളില്‍ തിരിച്ചെത്തിയെങ്കിലും ഇവരുടെ മകള്‍ക്ക് ഇപ്പോഴും സ്‌കൂളിലെത്താന്‍ ഭീതിയൊഴിഞ്ഞിട്ടില്ല. സംഭവത്തില്‍ സ്‌കൂളിന്റെയോ അദ്ധ്യാപകരുടെയോ ഭീഷണി മുഴക്കുകയും ഇരയാകുകയും ചെയ്യപ്പെട്ടിട്ടുള്ള പ്രായപൂര്‍ത്തിയാകാത്തവരുടേയും പേരുകള്‍ പുറത്തു വിട്ടിട്ടില്ല.

സംഭവത്തില്‍ അന്വേഷണം നടത്തി മതിയായ നടപടിയെടുക്കുകയും വിദ്യാര്‍ത്ഥികളെ നിര്‍ബ്ബന്ധിതമായി കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും ഇത്തരം നടപടികള്‍ പൊറുക്കാന്‍ കഴിയാത്താണെന്നുമാണ് സ്‌കൂള്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ശിശുക്ഷേമ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശകുന്തളാ ദള്‍ വ്യക്തമാക്കി. സ്‌കൂളിനും കുട്ടികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും സംഭവം വിശദീകരിച്ച് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് വേണമെന്നും ഇവര്‍ പറഞ്ഞു. അതേസമയം ഇതൊന്നും കേവലം ഒരു സ്‌കൂളിലെ ഒറ്റപ്പെട്ട കേസല്ലെന്നും സാമൂഹ്യ അധപതനമാണെന്നും വീട്ടില്‍ തന്നെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ ഭാഷ്യം.

 

Related posts