യുഎന്നിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍! അടുത്തവര്‍ഷം വടക്കുകിഴക്കന്‍ നൈജീരിയയില്‍ പട്ടിണിമൂലം മരിക്കാന്‍ പോകുന്നത് 80,000 കുട്ടികള്‍

Severe-Acute-Malnutrition1

കുട്ടികള്‍ നാെളയുടെ സ്വത്താണ്. അവരുടെ മരണം രാജ്യത്തിന്റെയും, എന്തിന് ലോകത്തിന്റെതന്നെ അധഃപതനവുമാണ്. കുട്ടികളുടെ കാര്യത്തില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികള്‍ക്കായുളള ഏജന്‍സിയാണ് കഴിഞ്ഞദിവസം മുന്നോട്ടുവന്നിരിക്കുന്നത്.

ഈ മുന്നറിയിപ്പ് കേള്‍ക്കാന്‍ അത്ര സുഖകരമല്ല. അടുത്തവര്‍ഷം വടക്കുകിഴക്കന്‍ നൈജീരിയയില്‍ 80,000 കുട്ടികള്‍ പട്ടിണിമൂലം മരിക്കും, നാലുലക്ഷം കുട്ടികള്‍ പട്ടിണിയുടെ പിടിയില്‍ അകപ്പെടുമെന്നുമായിരുന്നു മുന്നറിയിപ്പ്. ബോക്കോ ഹറാം ഭീകരരുടെ വളര്‍ച്ച വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും, ഈ പ്രതിസന്ധി ദുരന്തമായി മാറുമെന്നും യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതനുസരിച്ച്് ബോര്‍നോ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശത്തും സഹായം എത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

Related posts