പത്തനംതിട്ട: ഭിന്നശേഷിക്കാരനു നേരേ ലൈംഗികാതിക്രമം കാട്ടിയ വയോധികനെ കീഴ് വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര വേങ്ങല്‍ ഗൗരിശങ്കരം വീട്ടില്‍ ടി. എ. കൃഷ്ണനാണ് (63) പിടിയിലായത്.
കഴിഞ്ഞ ഏഴിനാണ് സംഭവം. കല്ലുപ്പാറ ചെങ്ങരൂര്‍ ആശ്രമം ജംഗ്ഷനില്‍ നിന്ന യുവാവിനെ ഒരുനില കെട്ടിടത്തിന്റെ മുകളിലെ ടെറസില്‍ എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു.