പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി; വി​ദ്യാ​ർ​ഥി​നി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലെ മാ​റ്റം അ​ധ്യാ​പി​ക​യ്ക്ക് തി​രി​ച്ച​റി​യാ​നാ​യി; കു​ട്ടി​പ​റ​ഞ്ഞ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​ന്പി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. പു​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി സ്‌​നേ​ഹ മെ​ര്‍​ലി​ന്‍ (23) ആ​ണ് പോ​ക്‌​സോ കേ​സി​ല്‍ പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​യെ പ​ല​ത​വ​ണ യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ അ​ധ്യാ​പ​ക​ര്‍ ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ കു​ട്ടി​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി.

കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​വ​രം പോ​ലീ​സി​ന് കൈ​മാ​റു​ക​യും യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment