കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് സ്വീഡനിലെ ‘സെക്സ് ചാമ്പ്യന്‍ഷിപ്പ്’.
പൊതുവെ ഇത്തരം കാര്യങ്ങളില്‍ ലേശം കൗതുകം കൂടുതലായുള്ളവരാണ് മലയാളികള്‍ എന്നറിയാമല്ലോ…അതിനാല്‍ തന്നെ ട്രോളുകള്‍ പിറക്കാന്‍ അധികം താമസമുണ്ടായില്ല.
ജൂണ്‍ എട്ടാം തിയതി സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ യൂറോപ്പിലെ തന്നെ ആദ്യ സെക്സ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറും എന്നായിരുന്നു വാര്‍ത്ത. ട്വിറ്ററിലാണ് വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്
സ്വീഡിഷ് ഫെഡറേഷന് ഓഫ് സെക്സിന്റെ ചെയര്മാന് ഡ്രാഗന് ബ്രാറ്റിച്ച് നല്കിയ അപേക്ഷ സ്വീഡനിലെ നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ നിരസിച്ചത് മുതലാണ് കാര്യങ്ങളുടെ തുടക്കം.
ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വീഡിഷ് മാധ്യമ റിപോര്‍ട്ടുകള്‍ അനുസരിച്ച്, തെക്കന്‍ സ്വീഡനില്‍ നിരവധി സ്ട്രിപ്പ് ക്ലബ്ബുകള്‍ നടത്തുന്ന ബ്രാറ്റിച്ച് നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷനില്‍ അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കുകയും, തങ്ങള്‍ക്കും ഒരു സംഘടനാ നമ്പറുണ്ടെന്നും മറ്റേതൊരു കായിക വിനോദവും പോലെയാണ് സെക്സും എന്ന് ഇദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു
എന്നാല്‍, സെക്സ് ഫെഡറേഷന്റേതുള്പ്പെടെ നാല് സംഘടനകളുടെ അപേക്ഷ ‘അപൂര്‍ണം’ എന്ന പേരില്‍ നിരസിക്കപ്പെട്ടു. ഇതാണ് വ്യാജ വാര്‍ത്തയുടെ ഹേതു
യൂറോപ്യന്‍ സെക്സ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 8ന് ആരംഭിച്ച്, ആറ് ആഴ്ച നീണ്ടുനില്ക്കുമെനന്നായിരുന്നു റിപ്പോര്‍ട്ട്.
പങ്കെടുക്കുന്നവര്‍ മത്സരങ്ങള്‍ അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളുമായി ഓരോ ദിവസവും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണം എന്നായിരുന്നത്രെ മാനദണ്ഡം.
മത്സരങ്ങള്‍ ദിവസത്തില്‍ ആറ് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചു
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 പേരുടെ പങ്കാളിത്തത്തിന് മത്സരം സാക്ഷ്യം വഹിക്കും എന്ന് റിപ്പോര്‍ട്ടുണ്ടായി.
മൂന്ന് ജഡ്ജുമാരുടെ പാനലും പ്രേക്ഷക റേറ്റിംഗും ചേര്‍ത്താകും വിജയിയെ തീരുമാനിക്കുക എന്നായിരുന്നു മറ്റൊരു വാദം
എന്തായാലും തല്ക്കാലം സ്വീഡനില്‍ ഇത്തരമൊരു മത്സരം ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ കുറച്ചുകൂടി ക്ഷമിക്കണം എന്നു സാരം.