കായംകുളം: ഫോണിലൂടെയുള്ള അശ്ലീല സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതിനെ തുടർന്ന് സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പാര്‍ട്ടി തല അന്വേഷണം.
സി.പി.എം കായംകുളം എരുവ എല്‍.സി സെക്രട്ടറി ജെ.കെ. നിസാമിനെതിരെയാണ് അന്വേഷണം . ഫോണിലൂടെയുള്ള ശബ്ദ രേഖ പുറത്തായതിനെ തുടര്‍ന്ന് സംഭവം വിവാദമാകുകയും പാർട്ടി തല അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ചില മുന്‍ കൗണ്‍സിലര്‍മാരെയും ഇപ്പോഴത്തെ വനിതാ കൗണ്‍സിലര്‍മാരെയും പാര്‍ട്ടിയിലെ മുതിർന്ന ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പെണ്മക്കളെയും കുറിച്ച് നടത്തിയ അശ്ലീല ചുവയുള്ള സംഭാഷണം തന്റെ സുഹൃത്തിനോട് പങ്കുവെച്ച ശബ്ദ രേഖയാണ് പുറത്തായത്.
പാര്‍ട്ടി സമ്മേളന കാലയളവില്‍ സിപിഎമ്മിനെ ഇത് പ്രതിരോധത്തിലാക്കിയതിനെ തുടർന്നാണ് പാർട്ടി തല അന്വേഷണം ആരംഭിച്ചത് .