ഇ. അനീഷ്
അനാശാസ്യ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നസംഭവം പുതിയ വാര്‍ത്തയല്ല…പക്ഷെ പോലീസിനെപോലും ഞെട്ടിച്ചുകൊണ്ട് ഇതരസംസ്ഥാനത്തുനിന്നുള്ള പെണ്‍കുട്ടികളാണ് കേരളത്തിലെ അനാശാസ്യ കേന്ദ്രങ്ങളില്‍ നിറയുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് മായനാട്ടെ അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ പോലീസ് വലയിലായവര്‍ ഏറെയും ഇതരസംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലും കോളജുകളിലും ഉള്ളവരാണ്.
മുന്‍ കാലങ്ങളില്‍ നിന്നം വ്യത്യസ്ഥമായി മൈസൂരു, ബംഗളൂരു, മംഗലാപുരം, എന്നിവിടങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഇത്തരത്തില്‍ അനാശാസ്യത്തിനായി ഉപയോഗിക്കുന്നതായി പോലീസ് പറയുന്നു.
എല്ലാ ഇടപാടുകളും ഓണ്‍ ലൈനായാണ് നടത്തുന്നത്. ഇവിടെ സ്ഥലമേത് എന്നതിന് പ്രസക്തിയില്ല. കൂടുവിട്ട് കൂടുമാറുകയാണ് അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍. ഫ്ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
അനാശാസ്യ കേന്ദ്രങ്ങളിലും കുടിപ്പക
അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ റെയ്ഡിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഒഴുകരയിലെ ഫ്ലാറ്റില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ യുവാക്കള്‍ ശ്രമിച്ചതോടെയാണ് പോലീസ് രംഗ പ്രവേശം ചെയ്ത് എല്ലാറ്റിനെയും പൊക്കിയത്.
ഒഴുകരയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയുള്ള യുവതികളെയും യുവാക്കളെയും ആക്രമിച്ചും ഭീഷണി പ്പെടുത്തിയും 17,000 രൂപയും മൊബൈല്‍ ഫോണുകളും ജാക്കറ്റും വിലകൂടിയ സണ്‍ഗ്ലാസുമാണ് പ്രതികള്‍ കവര്‍ന്നത്.
ഇതില്‍ മൂന്നുപേെര പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പിറവം, വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ യുവാക്കള്‍ ഫ്ലാറ്റില്‍ എത്തുകയും ഈ വിവരം അറിഞ്ഞ കേന്ദ്രം നടത്തിപ്പുകാരനായ അബ്ദുൾ ജലീലിന്റെ എതിര് സംഘത്തില്‍പെട്ട ആളുകള്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ഫ്ലാറ്റില്‍ പ്രതികള്‍ ആക്രമണം നടത്തുകയായിരുന്നു.
സെക്സ് റാക്കറ്റിന്റെ പ്രധാനിയായ അബ്ദുൾ ജലീലിനെയും പ്രതികളെ ഇതിന് സഹായിച്ചവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ച് ഇത് ആദ്യമല്ല ഇത്തരം സംഭവങ്ങള്‍ അരങ്ങേുന്നത്. നാലു തണ ഈ ഭാഗത്തെ അനാശാസ്യകേന്ദ്രങ്ങള്‍ പോലീസ് പൂട്ടിച്ചിട്ടുണ്ട്. പക്ഷെ അതിനിരട്ടിയായി ഉയര്‍ന്നുവരികയും ചെയ്യും.
താമസവും ‘വര്‍ക്കും’ ഒരുമിച്ച്
ഒരുമിച്ച്താമസിപ്പിച്ചിരുന്ന ഇതര സംസ്ഥാന പെണ്‍കുട്ടികളെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും കസ്റ്റമര്‍ക്ക് ആവശ്യാനുസരണം നല്‍കുക യായിരുന്നു നടത്തിപ്പിക്കുകാരന്‍ ചെയ്തിരുന്നത്.
എത്തുന്ന കസ്റ്റമര്‍ക്ക് ‘ഗുണ്ടല്‍പ്പേട്ട് സ്റ്റൈലില്‍ ‘ സെലക്ഷനും സൗകര്യമുണ്ട്. ഇതിനായി വലിയ തുകയാണ് വാങ്ങുന്നത്. മുക്കാല്‍ ഭാഗവും നടത്തിപ്പുകാരന് ലഭിക്കും. ബാക്കി പെണ്‍കുട്ടികള്‍ക്കും നല്‍കും.
ഇതുപോലെ തന്നെ സംഘത്തില്പെടുന്ന മലയാളി പെണ്‍കുട്ടികളെ ഇതരസംസ്ഥാനത്തേക്കും അയയ്ക്കും. ഒരു നൈറ്റ്, നിശ്ചിതസമയം തുടങ്ങി ഓഫറുകളുടെ പെരുമഴ വേറെ.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണ്. വിവിധ പോസിലുള്ള സ്കൂള്‍ കോളജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിച്ച് വീടുകളും ഫ്ലാറ്റുകളും ഇതിനായി ഉപയോഗിക്കപ്പെടുകയാണ്.
മലയാളികള്‍ക്കു പുറമേ മണിപ്പൂര്‍, ബംഗളൂരു, കോല്‍ക്കത്ത, ഗോവ, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയും ഇവര്‍ ആവശ്യക്കാര്‍ക്ക് മുന്നില്‍ എത്തിക്കുന്നു.
5,000 രൂപ മിനിമം ചാര്‍ജ് നിശ്ചയിച്ചാണ് വിലപേശല്‍. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന വ്യാജേന ഫ്ലാറ്റ് അല്ലെങ്കില്‍ വീട് വാടകയ്ക്കെടുക എന്നതാണ് ആദ്യഘട്ടം.
ഫോട്ടോ കണ്ട് മയങ്ങിയാല്‍ പണി കിട്ടും
ഫോട്ടോ കാണിച്ചുകഴിഞ്ഞാല്‍ പിന്നെ മുന്‍കൂറായി പണം ചോദിക്കുന്നതാണ് രീതി. പകുതി പണം നല്കിയാല് പിന്നെ ഉറപ്പായി.
എന്നാല്‍ ഇത്തരം പണമിടപാകുകളില് തന്നെ സംഘാംഗങ്ങള്‍ തമ്മില്‍ തര്ക്കമുണ്ടാകുന്നയേതാടെയാണ് പലരും പോലീസിന്റെ വലയിലാകുന്നത്. അല്ലാതെ പോലീസ് സ്വയം അന്വേഷിച്ചുകണ്ടെത്തുന്ന കേസുകള്‍ വിരളമാണ്.
തെറ്റിപ്പിരിഞ്ഞവരെ പേടിച്ചാണ് വാണിഭ കേന്ദ്രം നടത്തിപ്പുകാര്‍ നിശ്ചിത ഇടവേളകളില്‍ സ്ഥലം മാറുന്നത്. മൂന്നുമാസത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്തുനില്ക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് പലര്‍ക്കും അറിയാം.
അതുകൊണ്ടുതന്നെ വിശ്വസ്തരായ കസ്റ്റമമഴ്സിനെ മാത്രം അറിയിച്ചാണ് കൂടുമാറ്റം.ഫോണ്‍കോളും വാട്സ്ആപ്പുംഫോണ്കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് ഇടപാടുകള്‍ കൂടുതലായും നടക്കുന്നത്.
പുതിയ സൈറ്റുകള്‍ ദിനം പ്രതി ഉയര്‍ന്നുവരികയും ചെയ്യുന്നു. ഇടപാടുകാര്‍ക്ക് സഹായകരമായി പുതിയ വെബ്സൈറ്റുകള്‍ നിര്‍മിക്കുകയും ചെയ്യുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് വാണിഭ വളര്‍ച്ച
കേരളത്തില്‍ ലോക്ഡൗണ്‍ കാലത്താണ് പെണ്‍വാണിഭസംഘങ്ങള്‍ തഴച്ചുവളര്‍ന്നത്. േജാലി നഷ്ടപ്പെട്ടവരും അന്വേഷകരും എല്ലാം അറിഞ്ഞും അറിയാതെയും റാക്കറ്റിന്റെ ഭാഗമായി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാണിഭ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ലോക്ഡൗണ്‍ കാലയളവിലാണ്. പോലീസ് പരിശോധന കുറഞ്ഞതും മിക്ക സ്ഥാപനങ്ങളും വ്യാപാരകേന്ദ്രങ്ങളും അടഞ്ഞ് കിടന്നതും സംഘങ്ങള്‍ അനുഗ്രഹമായി.
ഉത്തരേന്ത്യയില്‍നിന്ന് പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭസംഘത്തെ അസം പോലീസെത്തി അറസ്റ്റുചെയ്ത സംഭവം ലോക്ക് ഡൗണ്‍കാലത്താണ് ഉണ്ടായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്മാരുമാണ് തമ്പാനൂരിലെയും മെഡിക്കല്‍ കോളജിനടുത്തെയും ഹോട്ടലുകളില്‍നിന്നു പിടിയിലായത്.
ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലബാറിലെ പല സ്ഥലങ്ങളിലും പോലീസ് അന്വേഷണവുമായി എത്തിയെങ്കിലും ഒരു കാര്യവും ഉണ്ടായിരുന്നില്ല.