ആലുവ: ദേശീയപാതയിലെ ബൈപാസിന് സമീപത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘം പിടിയിൽ. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെ ലോഡ്ജിൽനിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് പാർട്ടി നടക്കുന്നുവെന്ന് റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റെയ്ഡിൽ അനാശാസ്യ സംഘമാണ് പിടിയിലായത്.
മൂന്ന് മുറികളിൽ നിന്നായി ഏഴ് സ്ത്രീകൾ, മൂന്ന് ഇടപാടുകാർ, ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാർ എന്നിങ്ങനെയാണ് പിടിയിലായത്. വാണി, ഷീന, സുനിത, ഷഹന, വിജി, സായിഫ, ഷൈനി, ഷിജി, മനു രാജ്, സാബിത്, അമൽ, ലിബിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
മുറിയുടെ കതക് തകർത്താണ് പോലീസ് അകത്ത് കടന്നത്. നിരവധി മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും മുറികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.