ചാത്തന്നൂർ: വാടകയ്ക്കെടുത്ത വീട്ടിൽ ഹോട്ടൽ നടത്തുന്നതിന്റെ മറവിൽ പെൺവാണിഭം നടത്തിവന്നസംഭവത്തിൽ കൂടുതൽ പേർ കുടുംങ്ങും. കടമ യുടമയും ഭാര്യയുമടക്കം ഒമ്പത് പേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇടപാടുകാർ എത്തിയ മൂന്ന് ബൈക്കുകളും പോലീസ് പിടിചെടുത്തു. കൊട്ടിയം ചെമ്പോട്ട് ക്ഷേത്രത്തിന് സമീപം വീട് വാടകക്കെടുത്താണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.
കട ഉടമ ഇരവിപുരം സ്വദേശി അനസ് (33) വാളത്തുംഗൽ സ്വദേശി ഉണ്ണി(28) ആദിച്ചനല്ലൂർ സ്വദേശി അനന്തു (24) മങ്ങാട് സ്വദേശി വിപിൻ രാജ്(25) പാലക്കാട് നെന്മാറ സ്വദേശി വിനു(28) തങ്കശ്ശേരി കോത്തല വയൽ സ്വദേശി രാജു എന്നിവരും കടയുടമയുടെ ഭാര്യയടക്കം മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്.പോലീസിനെ കണ്ട് രണ്ട് പേർ കടന്നു കളഞ്ഞു.ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് ഇവർ ചെമ്പോട്ട് ക്ഷേത്രത്തിന് സമീപം വലിയ വീട് വാടകയ്ക്കെടുത്തത്.വീട്ടിൽ ഊണ് എന്ന ബോർഡ് സ്ഥാപിച്ച് കച്ചവടവും ആരംഭിച്ചു.ഉച്ചയ്ക്കു് ഊണിന്റെ സമയത്തും അത് കഴിഞ്ഞും നിരവധി പേർ ഇവിടെ സന്ദർശകരായെത്തിയതിൽ സംശയം തോന്നിയ നാട്ടുകാർ വിവരം സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കുകയായിരുന്നു.
കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഷാ ഡോ പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് കടയുടെ മറവിൽ ഇവിടെ പെൺവാണിഭം നടത്തുന്നതായി വിവരം ലഭിച്ചത്.തുടർന്ന് കൊട്ടിയം പോലീസും ഷാഡോ പോലീസും ചേർന്ന് വീട് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്.പി ടി യി ലാ യ വരെ പോലീസ് വിശദമായി ചോദ്യം ചെയ്തു് വരികയാണ്.