കൊച്ചി: പെരുമ്പാവൂരില്‍ അനാശാസ്യകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത് പോക്‌സോ കേസില്‍ ജയിലിലായ മകനെ പുറത്തിറക്കാന്‍ വേണ്ടിയാണെന്ന് മുഖ്യനടത്തിപ്പുകാരന്‍ പറഞ്ഞതു കേട്ട് സിഐയുടെ വരെ കണ്ണു തള്ളിപ്പോയി. 13വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളുടെ മകനെ ജയിലില്‍ അടച്ചിരിക്കുന്നത്. അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് മൂന്നു സ്ത്രീകളെയും നടത്തിപ്പുകാരനെയും അടക്കം എട്ടുപേരെയാണ് അറസ്റ്റു ചെയ്തത്.
പോക്സോ കേസില്‍ അകത്തായ മകന് ജാമ്യം ലഭിക്കണമെങ്കില്‍ കുറഞ്ഞത് 50,000 രൂപ വേണമെന്ന് അറിഞ്ഞതോടെ ഏത് വിധേനയും പണം കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഈ സമയം ആലുവ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന സ്ത്രീയെ പരിചയപ്പെടുകയായിരുന്നു. ഇവരാണ് പെണ്‍ശരീര വിപണിയുടെ സാധ്യതയും ലാഭവും ഇയാള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നത്. സ്ത്രീക്ക് വേണ്ടിയിരുന്നത് ഇടപാടുകാരെ സ്വീകരിക്കാനുള്ള സുരക്ഷിതമായ ഒരു ഇടമായിരുന്നു. അങ്ങനെ ഇവരുടെ ഒത്താശയോടെയാണ് പെരുമ്പാവൂരില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ കേന്ദ്രം തുടങ്ങിയത്.
ടൈല്‍ ബിസിനസിനെന്നും പറഞ്ഞ് ഒരു മാസം മുമ്പാണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തത്. ഫോണില്‍ ബന്ധപ്പെട്ടും ഏജന്റിനെ നിയോഗിച്ചുമായിരുന്നു ഇയാള്‍ അളുകളെ കേന്ദ്രത്തില്‍ എത്തിച്ചിരുന്നത്. വീട് തിരിച്ചറിയാനായി ടൈല്‍ മതിലിനു മുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രാപകലില്ലാതെ ചെറുപ്പക്കാര്‍ വീട്ടില്‍ വന്നു പോകുന്നത് കണ്ട് അയല്‍വാസികള്‍ക്കു സംശയം തോന്നിയിരുന്നു. അങ്ങനെയാണ് പൊലീസിന് വിവരം ലഭിക്കുന്നതും ബുധനാഴ്ച നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ സംഘം അറസ്റ്റിലാകുന്നതും