അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന പെണ്‍വാണിഭ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. സംഘത്തിന്റെ പിടിയില്‍ കുടുങ്ങിയ രണ്ടു നടിമാരെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
താനെയിലെ പഞ്ചപഗഡിയില് നിന്നാണ് പെണ്‍വാണിഭസംഘത്തെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നടികളില്‍ ഒരാള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
42 കാരനായ സുനില്‍, ഹസീന ഖാലിദ് മേമന്, അപ്പാര്‍ട്ട്മെന്റ് ഉടമ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
കസ്റ്റമറെന്ന വ്യാജനേ പോലീസ് പെണ്‍വാണിഭ സംഘത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 3.60 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പിന്നാലെ തന്ത്രപൂര്‍വം സംഘത്തെ പിടികൂടുകയായിരുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി പ്രതികള്‍ മുതലാക്കുകയായിരുന്നു. കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ നടികളെ പ്രലോഭിപ്പിക്കുകയായിരുന്നെന്ന് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
സംഘത്തില്‍ കൂടുല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.