നാട്ടുകാര് നല്കിയ രഹസ്യ വിവരത്തെത്തുടര്ന്ന് ചെങ്ങന്നൂരില് പോലീസ് നടത്തിയ റെയ്ഡില് കുടുങ്ങിയത് വന് പെണ്വാണിഭസംഘം. അറസ്റ്റിലായ പെണ്വാണിഭ സംഘത്തിലുള്ളത് കോളജ് വിദ്യാര്ഥിനികളും വീട്ടമ്മമാരുമാണ് എന്നാണ് വിവരം. 3000 രൂപ മുതലായിരുന്നു ഇവര്ക്ക് കിട്ടിയിരുന്ന പ്രതിഫലം. നാട്ടുകാരില് ചിലര് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ അശുപത്രിക്ക് സമീപമുള്ള ലോഡ്ജില് നിന്നാണ് ഇവരെ പിടികൂടിയത്. സഹോദരിമാരായ സ്ത്രീകളായിരുന്ന ഈ പെണ്വാണിഭ സംഘത്തിന്റെ നടത്തിപ്പുകാര് എന്നാണ് പോലീസ് പറയുന്നത്.
മൊബൈല് ഫോണിലൂടെ ബന്ധപ്പെടുന്നവരെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്റെ രീതി.
സമ്പന്ന കുടുംബത്തിലെ യുവതികളെന്ന് തോന്നിക്കുന്നതരത്തില് ഇരുചക്ര വാഹനത്തില് എത്തുന്ന യുവതികള് ഇടപാടുകാരില് നിന്നും രണ്ടായിരം മുതല് പതിനായിരം രൂപ വരെ വാങ്ങിയിരുന്നു.കോളജ് വിദ്യാര്ഥിനികളാണെങ്കില് പണത്തോടൊപ്പം വസ്ത്രങ്ങളും നല്കണം എന്നും വിവരമുണ്ട്. സംഘത്തില്പ്പെട്ട വീട്ടമ്മമാര് ആര്ക്കും സംശയം തോന്നാത്ത രീതിയില് കുട്ടികളോടൊപ്പമാണ് എത്തിയിരുന്നത്. ലോഡ്ജ് മുറിയിലേക്ക് പോകുന്നതിനു മുമ്പ് കുട്ടിയെ സംഘത്തിലെ തന്നെ ഹോട്ടലില് കാത്തിരിക്കുന്ന മറ്റുള്ളവരെ ഏല്പിക്കും. സ്ഥിരമായി വാടകവീടുകള് മാറി മാറി താമസിക്കുന്ന യുവതികളും കുട്ടിയും മാതാവും അടുത്ത കാലം വരെ മുളക്കുഴ അരീക്കരയിലാണ് താമസിച്ചിരുന്നത്.
വിവാഹിതകളായ സഹോദരിമാരുടെ ഭര്ത്താക്കന്മാര് ഇവരോടൊപ്പമല്ല താമസിക്കുന്നത്.അരീക്കരയിലെ വീട്ടില് രാത്രികാലത്തും ഇടപാടുകാരെത്തി തുടങ്ങിയതോടെ നാട്ടുകാരുടെ ഇടപെടലിനെ തുടര്ന്നാണ് ഇവര് വീടു മാറിയത്. ഇവരുടെ സംഘത്തില് വീട്ടമ്മമാര്, കോളജ് വിദ്യാര്ഥിനികള് എന്നിവര് ഉള്പ്പെട്ടതായും മൊെബെല്ഫോണില് നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് സംഘാംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.രാത്രിസമയത്തെക്കാള് കൂടുതല് പകല് നേരത്താണ് ഇവര് ലോഡ്ജ്മുറിയിലെത്തുന്നത്. റെയ്ഡില് പിടിയിലായതോടെ ലോഡ്ജ് നടത്തിപ്പുകാരനെയും മാനേജരെയും പോലീസ് പ്രതികളാക്കിയിട്ടുണ്ട്.