മൂവാറ്റുപുഴ വാഴക്കുളം കദളിക്കാട് തെക്കുംമല കുരിശുപള്ളിക്കു സമീപം വീട് വാടകയ്ക്കെടുത്ത് ആനാശാസ്യപ്രവര്ത്തനത്തിലേര്പ്പെട്ട അഞ്ചംഗസംഘം പിടിയില്‍. നാലു പുരുഷന്മാരെയും ഒരു യുവതിയെയുമാണ് മൂവാറ്റുപുഴ സിഐയുടെ നേതൃത്വത്തില്‍ സംഘം അറസ്റ്റ് ചെയ്തത്. മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിലും സീരിയലിലും അഭിനയിച്ചയാളാണ് അറസ്റ്റിലായ നടി.
അടുത്തകാലത്തായി ഈ വീട്ടിലും പരിസരത്തുമായി അപരിചിതരുടെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പരിസരത്ത് രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസിനെയും വിവരം അറിയിച്ചിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് രണ്ടു കാറുകളും ബൈക്കും ഗര്‍ഭനിരോധ ഉറകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ യുവതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്ക് തൊടുപുഴയിലും അനാശാസ്യകേന്ദ്രം ഉള്ളതായാണ് വിവരം.
പിടിയിലായവര്‍ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകള്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് വന്‍ റാക്കറ്റാണെന്നാണ് സൂചന. നടിയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഘത്തിലുള്ള മറ്റുള്ളവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്.