കോട്ടയം: കോട്ടയത്തെ പെണ്‍വാണിഭ സംഘങ്ങളുടെ വേരുകൾ മറ്റു ജില്ലകളിലേക്കുമുള്ളതായി പോലീസിനു സൂചന ലഭിച്ചു. ഓണ്‍ലൈനിലൂടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെയാണ് സംഘങ്ങൾ അടുത്തയിടെ കച്ചവടം വിപുലപ്പെടുത്തിയിരുന്നത്.
കോട്ടയം ചന്തക്കടവിലെ സംഘമാണ് ഓണ്‍ലൈനിലൂടെ ബിസിനസ് നടത്തിയിരുന്നത്. ഇവർ മറ്റു ജില്ലകളിലും ഇടപാടുകൾ നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മറ്റു ജില്ലകളിൽ നിന്നും ഇടപാടുകൾ നടത്താൻ എത്തുന്നവർക്ക് അതാതു സ്ഥലങ്ങളിൽ തന്നെ ആവശ്യമായ അറേഞ്ച്മെന്റുകൾ നടത്തുകയാണ് സംഘം ചെയ്തിരുന്നത്.
പൊൻകുന്നം സ്വദേശിനി ജ്യോതിയും മല്ലപ്പള്ളി സ്വദേശിനി ശ്രുതിയും ഒരുമിച്ചുണ്ടായിരുന്നപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന സ് ത്രീകളെ ജ്യോതി കൂടുതൽ പ്രതിഫലം നല്കിയ തങ്ങൾക്കൊപ്പം കൂട്ടി.
സംഘം രണ്ടായി പിരിഞ്ഞു കഴിഞ്ഞപ്പോൾ ജില്ലയുടെ പല സ്ഥലങ്ങളിലും ഇവർ പുതിയ കേന്ദ്രങ്ങൾ തുടങ്ങാൻ വീട് വാടകയ്ക്കെടുക്കാൻ ശ്രമം നടത്തിയിരുന്നു.
ഒടുവിലാണ് മാങ്ങാനത്തും കോട്ടയം ചന്തക്കടവിലും കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നത്. ഇവിടങ്ങളിലേക്കു ഇടപാടുകാരെ എത്തിച്ചിരുന്ന ചില ഏജന്റുമാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.