തന്നെ വശീകരിച്ച ശേഷം യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 61കാരിയായ സീരിയല്‍ നടി പോലീസില്‍ പരാതിനല്‍കിയത് ജനപ്രിയ സീരിയലിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്ന പേരില്‍ കായംകുളം പോലീസിലാണ് നടി പരാതി നല്‍കിയത്.
ഫോണ്‍ മുഖേന പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവ് ഹോട്ടല്‍ മുറിയിലും വീട്ടിലും വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. മലയാളത്തിലെ പ്രമുഖ ചാനലിലെ പ്രധാന സീരിയിലിലെ നടിയാണ് പരാതിയുമായി എത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. നടി പരാതി നല്‍കിയതോടെ യുവാവിനെ കണ്ടെത്താന്‍ പോലീസ് നീക്കമാരംഭിച്ചു. ഇയാള്‍ ഗള്‍ഫിലാണുള്ളതെന്നാണ് സൂചന.
എന്നാല്‍ നടി പരാതി കൊടുത്തതോടെ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പലവിധ പ്രതികരണങ്ങളാണ് ആളുകള്‍ ഇതിനോടനുബന്ധിച്ച് നടത്തുന്നത്. ആ 61 വയസ്സിന്റെ മര്യാദയും മാന്യതയും കാണിക്കാമായിരുന്നു. എല്ലാവര്ക്കും ഇതൊരു പാഠമാവട്ടേ എന്നാണ് പ്രധാന വികാരം. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചാലും ഉള്ളിന്റെ ഉള്ളില്‍ അന്തര്‍ധാര സജീവമാണെന്നു അമ്മച്ചി തെളിയിച്ചു എന്നും കമന്റുണ്ട്.
എല്ലാത്തിനും അവനെ പറഞ്ഞാല്‍ മതി ലൈറ്റ് ലൈസന്‍സ് വെച്ചു ബാക്കി ഞാന്‍ പറയുന്നില്ല മൂന്നു വീഡിയോ ഉണ്ട് അഭിനയിക്കുക അല്ല ജീവിക്കുകയാണ് സൂര്‍ത്തുക്കളെ.. പാവം… നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി, അതിക്രമിച്ചു കയറി പീഡിപ്പിച്ചത് ആണ് എന്‍ എന്ന് വീഡിയോ കണ്ടാല്‍ ആരും പറയും…പാവം കരഞ്ഞു കൊണ്ടല്ലേ പീഡനം ഏറ്റു വാങ്ങുന്നത്. സീരിയലില്‍ കുറച്ചു ദിവസം ആ തള്ളയെ കാണാതായപ്പോഴേ ഡൗട്ട് അടിച്ചു…ഇപ്പോ തൃപ്തിയായി… ഒളികാമറ ആഘോഷം ആക്കേണ്ടതുണ്ടോ…വിശ്വാസം അതല്ലേ എല്ലാം എന്നു പറഞ്ഞവന്റെ തലക്കിട്ട് അടിക്കണം…സണ്ണി ലിയോണ്‍ കാണിച്ചപ്പോള്‍ ആഹാ…നമ്മള് കാണിച്ചപ്പോള്‍ ഓഹോ… എന്നു പോകുന്നു സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍…
വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറലായതോടെയാണ് സംഭവം നടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. ഇതോടെയാണ് പരാതി നല്കിയതും. വീഡിയോ പുറത്തിറങ്ങിയതോടെ ചാനലും ഞെട്ടിയിരിക്കുകയാണ്.ചാനലിന്റെ യശസ്സിനെ ബാധിക്കുന്ന സംഭവമായതു കൊണ്ട് തന്നെ നടിയെ സീരിയലില്‍ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. എന്നാല്‍ പീഡന പരാതി നല്കിയ സ്ത്രീയെ മാറ്റുന്നത് പുതിയ വിവാദങ്ങള്‍ക്ക് ഇട നല്‍കും. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഈ ചാനല്‍ പ്രശ്നത്തില്‍ ഇടപെടുകയുള്ളൂ എന്നാണ് സൂചന.
മുമ്പും പല സീരിയല്‍ നടികളേയും അപമാനിക്കുന്ന തരത്തില്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയരുന്നു. അത് മിക്കതും വ്യാജവുമായിരുന്നു. ഇത്തരം പരാതികള്‍ പൊലീസിനും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ നടിയുടെ പരാതിയിലൂടെ വീഡിയോയുടെ ആധികാരികത ഊട്ടിയുറപ്പിക്കുകയാണ്. എന്നിരുന്നാലും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചും യുവാവിന്റെ മൊഴി രേഖപ്പെടുത്തിയും മാത്രമേ ഇക്കാര്യത്തില്‍ പൊലീസ് നിലപാട് എടുക്കൂ. എങ്കിലും പീഡന പരാതി കിട്ടിയ സ്ഥിതിക്ക് യുവാവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാണ്. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറിയ 37കാരനായ യുവാവ് തന്നെ പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും നടിയുടെ പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവം ഇങ്ങനെയായതോടെ ഇനി സീരിയലിന്റെ പേരുമാറ്റേണ്ടി വരുമെന്നാണ് ചില ആരാധകര്‍ പറയുന്നത്.