കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ വെബ്സൈറ്റ് പതിവായി സന്ദർശിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പന്തറ കാഞ്ഞിരത്താനം സ്വദേശി ടോംസ് (32) നെയാണ് കടുത്തുരുത്തി എസ്എച്ച്ഒ വി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഐടി ആക്ട് 67 (എ), (ബി), വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ പോലീസ് കേസെടുത്തത്. ഇയാൾ പതിവായി ഇത്തരം വെബ്സൈറ്റുകൾ കാണുകയും അതിൽനിന്ന് ചിത്രങ്ങളും വീഡിയോകളും ഡൗണ്ലോഡിംങ് നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.