ആലത്തൂർ: സ്ത്രീകളെ രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കിഴക്കഞ്ചേരി മൂലങ്കോട് നെല്ലിക്കോട് വീട്ടിൽ എൻ.എ.അബ്ദുൾ റസാഖ് (22) നെ യാണ് അറസ്റ്റ് ചെയ്തത്.
ഭർത്താക്കന്മാർ ഗൾഫിലായ സ്ത്രീകളുടെ ഫോണിലേയ് ക്കാണ് നമ്പർ കണ്ടുപിടിച്ച് രാത്രികാലങ്ങളിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തുക യാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.നിരവധി വ്യാജ പേരുകളിലാണ് ഇയാൾ ഫോണിൽ വിളിച്ചിരുന്നത്. മോഷ്ടിച്ച ഫോണിൽ നിന്നാണ് സ്ത്രീകളെ വിളിച്ചി രുന്നത്. ഇത്തരത്തിൽ നൂറോളം സ്ത്രീകളോട് സംസാരിച്ചിരുന്ന തായി പോലീസ് പറഞ്ഞു.