കേ​ര​ള​ത്തി​ലേ​ക്ക് ടൂ​റി​സ്റ്റു​ക​ളു​ടെ ത​ള്ളി​ക്ക​യ​റ്റം; ആ​യു​ർ​വേ​ദ ചി​കി​ത്സയുടെയും ഹൗ​സ്ബോ​ട്ടു​ക​ളു​ടെ മ​റ​വി​ലും സെ​ക്സ് ടൂ​റി​സ​വും ത​ഴ​ച്ചു​വ​ള​രു​ന്ന​താ​യി സൂ​ച​ന


കോ​ഴി​ക്കോ​ട്: കോ​വി​ഡ് ഉ​യ​ര്‍​ത്തി​യ പ്ര​തി​സ​ന്ധി​ക​ളെ​ അ​തി​ജീ​വി​ച്ച് കേ​ര​ള​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​രമേ​ഖ​ല മു​ന്‍​കാ​ല​ത്തെ​ങ്ങു​മി​ല്ലാ​ത്ത വി​ധം അ​ഭൂ​ത​പൂ​ര്‍​വ​മാ​യ വ​ള​ര്‍​ച്ച​യി​ലേ​ക്കു കു​തി​ക്കു​ന്നു. കോ​വി​ഡി​നു മു​മ്പു​ള്ള കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ വ​ള​ര്‍​ച്ച​യു​ടെ പ​ട​വു​ക​ള്‍ ക​യ​റു​ന്ന കേ​ര​ള​ത്തി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ പോ​ലെ സെ​ക്സ് ടൂ​റി​സ​വും ത​ഴ​ച്ചു​വ​ള​രു​ക​യാ​ണെ​ന്നാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള​വ​ര്‍ത​ന്നെ ന​ല്‍​കു​ന്ന സൂ​ച​ന​ക​ള്‍.

വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ​ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​മാ​യ പ​ല സ്ഥ​ല​ങ്ങ​ളും വ​ള​ര്‍​ന്നു​വി​ക​സി​ച്ച​ത് സെ​ക്സ് ടൂ​റി​സ​ത്തി​ലൂ​ടെ​യാ​ണെ​ന്ന യാ​ഥാ​ര്‍​ഥ്യം കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. കേ​ര​ള​ത്തി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പന​യും ഉ​പ​ഭോ​ഗ​വും ഈ ​ആ​ശ​ങ്ക​യ്ക്ക് അ​ടി​വ​ര​യി​ടു​ന്നു.

കേ​ര​ള​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ ര​ണ്ടു​പാ​ദ​ത്തി​ലു​മാ​ണ് റെ​ക്കാ​ര്‍​ഡ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ ആ​റു​മാ​സ​ത്തി​ല്‍ 1,06,83,643 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ള്‍ കേ​ര​ളം സ​ന്ദ​ര്‍​ശി​ച്ചു.

2022 ല്‍ ​ഇ​തേ കാ​ല​ള​വി​ല്‍ 88,95,593 സ​ഞ്ചാ​രി​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. 2022 അ​ര്‍​ധ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2023 അ​ര്‍​ധ വ​ര്‍​ഷ​ത്തി​ല്‍ 20.1 ശ​ത​മാ​ന​മാ​ണ് ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍​ധ​ന. കോ​വി​ഡി​നു മു​മ്പ് അ​ര്‍​ധ വാ​ര്‍​ഷി​ക​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​യ പ​ര​മാ​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 89.64 ല​ക്ഷ​മാ​യി​രു​ന്നു.

ഈ ​വ​ര്‍​ഷം ആ​ദ്യ ആ​റ് മാ​സ​ത്തി​ല്‍ 2,87,730 വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ കേ​ര​ളം സ​ന്ദ​ര്‍​ശി​ച്ച​താ​യാ​ണ് ക​ണ​ക്ക്. 2022ല്‍ ​ആ​ദ്യ ആ​റു​മാ​സം കേ​ര​ള​ത്തി​ലെ​ത്തി​യ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളേ​ക്കാ​ള്‍ 171.55 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ ആ​റു​മാ​സ കാ​ല​യ​ള​വി​ലു​ണ്ടാ​യ​ത്.

2020ല്‍ 11,335.96 ​കോ​ടി​യാ​യി​രു​ന്നു വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ വ​രു​മാ​നം. 2021ല്‍ ​ഇ​ത് 12,285.91 കോ​ടി​യാ​യി. 2022ല്‍ 35168.42 ​കോ​ടി​യാ​യി കു​തി​ച്ചു​യ​ര്‍​ന്നു.നി​ല​വി​ലു​ള്ള അ​വ​സ്ഥ തു​ട​ര്‍​ന്നാ​ല്‍ ഈ ​വ​ര്‍​ഷം വി​നോ​ദസ​ഞ്ചാ​ര​മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം മു​ന്‍​കാ​ല ക​ണ​ക്കു​ക​ളെ​യെ​ല്ലാം മ​റി​ക​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സു​പ്രീം കോ​ട​തി മാ​ര്‍​ഗ നി​ര്‍​ദേ​ശ പ്ര​കാ​രം പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് ഒ​ന്നി​ച്ചു ക​ഴി​യാ​നു​ള്ള നി​യ​മ​ത​ട​സം മാ​റി​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യ​മ​വ്യ​വ​സ്ഥ പ്ര​കാ​രം ത​ങ്ങ​ള്‍ നി​സ​ഹാ​യ​രാ​ണെ​ന്നും പേ​രു വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത റി​സോ​ര്‍​ട്ട്/​ഹോം സ്റ്റേ ​ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

മ​ല​ബാ​റി​ലെ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്‍ ഏ​റെ​യും ക​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ആ​ഴ്ചാ​വ​സാ​നം മ​ല​ബാ​റി​ലെ സു​ഖ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളേ​റെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ യു​വ​മി​ഥു​ന​ങ്ങ​ളാ​ണ്.

ആ​യു​ര്‍​വേ​ദ ചി​കി​ത്സ, ഹൗ​സ്ബോ​ട്ടു​ക​ള്‍ എ​ന്നി​വ​യു​ടെ മ​റ​വി​ലും കേ​ര​ള​ത്തി​ലും സെ​ക്സ് ടൂ​റി​സം വ​ള​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ചി​ല സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​ത്.

കേ​ര​ളം സെ​ക്സ് ടൂ​റി​സ​ത്തി​ന്‍റെ പി​ടി​യി​ലാ​ണെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യും അ​ന്വേ​ഷി പ്ര​സി​ഡ​ന്‍റുമാ​യ കെ. ​അ​ജി​ത മ​നാ​മ​യി​ലെ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍ തു​റ​ന്ന​ടി​ച്ച​ത് ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ്.

Related posts

Leave a Comment