എല്ലാ കാര്യത്തിലും പാശ്ചാത്യജനതയെ അനുകരിക്കാന്‍ വെമ്പുന്ന ഇന്ത്യാക്കാര്‍ സെക്‌സ് ടോയ്‌സ് ഉപയോഗത്തിലും പിന്നിലല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
thatspersonal.com എന്ന ഓണ്‍ലൈന്‍ സൈറ്റ് നടത്തിയ സര്‍വേ വിവരങ്ങളില്‍ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും സെക്സ് ടോയ്സ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് വ്യക്തമാക്കുന്നു.
ഈ സൈറ്റ് വഴി ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങിയവരുടെ കണക്കു പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ഈ സൈറ്റില്‍ ഓര്‍ഡര്‍ നല്‍കിയ 80,000 പേരുടെ ഡാറ്റാ സര്‍വേയ്ക്കായി ഉപയോഗിച്ചു.
52 മാസത്തെ ട്രാഫിക്കു പ്രകാരമുള്ള കണക്കുകളാണ് ശേഖരിച്ചത്. സര്‍വേയില്‍ സെക്സ് ടോയ്സിനായി എത്തുന്നവരില്‍ 62 ശതമാനം പേരും പുരുഷന്മാരാണ്. 38 ശതമാനം പേര്‍ സ്ത്രീകളും.
ബറോഡ, പൂണെ, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്ത്രീകള്‍ പുരുഷന്മാരെ കടത്തിവെട്ടുന്നുണ്ട്. മഹാരാഷ്ട്രയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ സെക്സ് ടോയ്സ് വാങ്ങുന്നത്. പിന്നില്‍ കര്‍ണാടക, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവയും. സിറ്റികളില്‍ മുംബൈ ആണ് മുന്നില്‍. ദില്ലി പിറകിലുണ്ട്. പഞ്ചാബിലെ സ്ത്രീകളാണ് സെക്സ് ടോയ്സ് വാങ്ങുന്നതില്‍ മുന്‍പന്തിയില്‍. തെലങ്കാന പുരുഷന്മാരിലും മുമ്പിലുണ്ട്. സെക്സിന്റെ കാര്യത്തില്‍ പാശ്ചാത്യര്‍ക്കൊപ്പം ഇന്ത്യയും കുതിക്കുകയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.