റാഞ്ചി: കോൺഗ്രസ് നേതാവും ജാർഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയുടെ സെക്സ് വീഡിയോ ചാറ്റ് പുറത്തായെന്നു റിപ്പോർട്ട്. സ്ത്രീയുമായി നടത്തുന്ന വീഡിയോ സംഭാഷണം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
എന്നാൽ ഈ ക്ലിപ് വ്യാജവും എഡിറ്റ് ചെയ്തതുമാണെന്ന് ഗുപ്ത വിശദീകരിച്ചു. തന്റെ പ്രതിച്ഛായ തകർക്കാൻ രാഷ്ട്രീയ എതിരാളികൾ വീഡിയോ പ്രചരിപ്പിച്ചെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
എന്നെ കുടുക്കാൻ ശ്രമിച്ചവർക്കെതിരേ നിയമവഴിയിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിടണമെന്നും വീഡിയോ വ്യാജമാണോ യഥാർഥമാണോ എന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.