തൊടുപുഴ: നടന് മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരേ പരാതി. നടിയുടെ ബന്ധുവാണ് പരാതി നൽകിയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ‘പ്രായപൂർത്തി ആകുന്നതിന് മുൻപ് ചെന്നൈയിൽ ഒരു സംഘത്തിന് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ആരോപണം.
സെക്സ് മാഫിയയുമായി നടിക്ക് ബന്ധമുണ്ടെന്നും തന്നെയും ഇത്തരത്തിൽ കുടുക്കിയതാണെന്നും യുവതി പറഞ്ഞു. 2014ലാണ് സംഭവം നടന്നത്.
നടി ഇതുപോലെ മറ്റ് പെൺകുട്ടികളെയും ചതിച്ചിട്ടുണ്ട്. തന്നെപ്പോലെ പല പെൺകുട്ടികളെയും പലർക്കും കാഴ്ചവെച്ചിട്ടുണ്ട്. അന്ന് അലറി വിളിച്ചു കരഞ്ഞിട്ടാണ് അവിടെ നിന്നും രക്ഷപെട്ടതെന്ന് യുവതി വെളിപ്പെടുത്തി.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി നടി രംഗത്തെത്തി. മുകേഷിന്റെ ആളുകളിൽ നിന്ന് കാശുവാങ്ങിയാണ് ബന്ധുവായ പരാതിക്കാരി തനിക്കെതിരേ രംഗത്തു വന്നതെന്ന് നടി പറഞ്ഞു.
തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.