വന്നു വന്ന് പീഡനം കക്കൂസിന്റെ പേരിലും ! ശൗചാലയം വേണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ഉദ്യോഗസ്ഥന്‍; പിന്നീട് സംഭവിച്ചത്…

 

റായിഗഡ്: ശൗചാലയം നിര്‍മിച്ചുകൊടുക്കണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി യുവതിയുടെ പരാതി. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് പരാതിക്ക് ആസ്പദമായ സംഭവം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി വീടിനോട ുചേര്‍ന്ന് യുവതിക്ക് ശൗചാലയത്തിന് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മാണവും ആരംഭിച്ചു. എന്നാല്‍ പിന്നീട് നിര്‍മാണം നിയമവിരുദ്ധമെന്നുകാട്ടി റായിഗഡ് കോര്‍പ്പറേഷന്‍ സബ് എന്‍ജിനീയര്‍ ഐ.പി. സാരഥി പണി തടസപ്പെടുത്തുകയായിരുന്നു.

നിര്‍മാണത്തിനുള്ള തടസം മാറ്റണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ഉദ്യോഗസ്ഥന്‍ ഫോണിലൂടെ ആവശ്യപ്പെട്ടതായാണ് യുവതിയുടെ പരാതി. പരാതിയില്‍ റായിഗഡ് കോര്‍പ്പറേഷന്‍ സബ് എന്‍ജിനീയര്‍ ഐ.പി. സാരഥിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു പക്ഷെ കക്കൂസിന്റെ പേരില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ പീഡനക്കേസായിരിക്കും ഇത്.

 

Related posts