മലയിന്‍കീഴ് പീഡനക്കേസിലെ പ്രതിയായ സിഐയ്ക്ക് സസ്പെന്ഷന്. എറണാകുളം കണ്ട്രോള് റൂം ഇന്‍സ്പെക്ടര്‍ എ വി സൈജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മലയിന്‍കീഴില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസില്‍ പരാതി വന്നത്, കടം നല്കിയ പണം തിരികെ ചോദിച്ചതിന്റെ പേരിലെന്ന് വരുത്താനാണ് സിഐ ശ്രമിച്ചത്.
ഇതിന്റെ പിന്‍ബലത്തില്‍ ജാമ്യം കിട്ടിയ സിഐ മറ്റൊരു പീഡനക്കേസിലും പ്രതിയായി. കേസ് അട്ടിമറിക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
മലയില്‍കീഴ് ഇന്‍സ്പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു സൈജു.
2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി.
പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.
അതേസമയം, കുടുംബ സുഹൃത്തായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എ വി സൈജുവിനെതിരേ തിരുവനന്തപുരം നെടുമങ്ങാട് പോലീസ് കേസെടുത്തു.
വര്‍ഷങ്ങളായി കുടുംബ സുഹൃത്തായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയായ യുവതിക്കും യുവതിയുടെ ഭര്‍ത്താവിനും എതിരെ സൈജുവിന്റെ ഭാര്യയുടെ പരാതിയിലും പോലീസ് കേസെടുത്തു.
സൈജുവിന്റെ വീട്ടില്‍ചെന്ന് മകളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്. ആദ്യ പരാതിക്കാരിക്കെതിരെയും സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു.
സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ കുടുംബ സുഹൃത്തായ യുവതിയുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. വിദേശത്തേക്ക് തിരിച്ച് പോകാനും സാധിച്ചിരുന്നില്ല.
ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു.