ലോക കോടീശ്വരനും സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സിഇഒയുമായ ഇലോണ്‍ മസ്കിനെതിരേ
ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ് രംഗത്ത്.
2016-ല്‍ മസ്ക് വിമാനത്തില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിഷയം പുറത്തറിയാതിരിക്കാന്‍ 2,50,000 ഡോളര്‍ (രണ്ടു കോടിക്കടുത്ത് ഇന്ത്യന്‍ രൂപ) നല്‍കിയെന്നുമാണ് ആരോപണം.
2018-ലാണ് സ്പേസ് എക്സ് എയര്‍ഹോസ്റ്റസിന് പണം കൊടുത്ത് ആരോപണം ഒതുക്കിയതെന്നാണ് പറയുന്നത്.
സ്പേസ് എക്സിന്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി.
വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി മസ്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.
ഇതിനു പകരമായി കുതിരയെ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍ ഒരു സുഹൃത്ത് വഴിയാണ് പുറത്തുവന്നത്. മസ്കിന്റെ ഗള്ഫ്സ്ട്രീം ജി650ഇആര്‍ വിമാനത്തിന്റെ സ്വകാര്യ മുറിയിലാണ് സംഭവം നടന്നതെന്നാണ് ആരോപണം.
എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…വിമാനയാത്രയ്ക്കിടെ ഫുള്‍ബോഡി മസാജിനായി എയര്‍ഹോസ്റ്റസിനെ മസ്ക് തന്റെ കാബിനിലേക്ക് ക്ഷണിച്ചു.
അവര്‍ കാബിനിലെത്തിയപ്പോള്‍ ചെറിയൊരു ഷീറ്റ് താഴെഭാഗത്ത് ഉണ്ടായിരുന്നതൊഴിച്ച് മസ്ക് പൂര്‍ണ്ണ നഗ്നനായിരുന്നു.
മസാജിനിടെ മസ്ക് തന്റെ സ്വകാര്യഭാഗം തുറന്നുകാട്ടി, അനുവാദമില്ലാതെ അവളെ സ്പര്‍ശിച്ചു, വഴങ്ങുകയാണെങ്കില്‍ കുതിരയെ വാങ്ങി തരാമെന്ന് വാഗ്ദ്ധാനം ചെയ്തു. എയര്‍ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.
അതേ സമയം തനിക്കെതിരെയുള്ള ലൈംഗിക ആരോപണം നിഷേധിച്ച ഇലോന്‍ മസ്ക് ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ചു.
ഈ കഥയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും മസ്ക് വ്യക്തമാക്കി.