ജ്യോത്സ്യത്തില്‍ വിശ്വാസിക്കുന്നവര്‍ ധാരാളമുണ്ട്. പലരും ജ്യോത്സ്യന്മാരെ അന്ധമായി വിശ്വസിക്കുന്നു. ജോത്സ്യം ശാസ്ത്രമാണെങ്കിലും അതിന്റെ പേരില്‍ തട്ടിപ്പു നടത്തുന്നവരും ധാരാളമുണ്ട്. ജ്യോത്സ്യനെക്കാണാന് പോയ ഒരു യുവതിയ്ക്കുണ്ടായ ദുരനുഭവം ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. തൊഴിലന്വേഷികയായ ബിരുദാനന്തര ബിരുദധാരിയായ യുവതി തനിക്ക് ഉടന്‍ ജോലി കിട്ടുമോയെന്നറിയാനാണ് മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ആളെ സമീപിക്കുന്നത്. എന്നാല്‍ ജോത്സ്യന് ആളത്ര ശരിയല്ലായിരുന്നു. യുവതിയെ കയറിപ്പിടിക്കാന്‍ നോക്കി. അപകടം മണത്ത യുവതി അപ്പോള്‍ തന്നെ ഓടിരക്ഷപെടുകയായിരുന്നു.
തന്നെ പീഡിപ്പിക്കാന്‍ ജോത്സ്യന് ശ്രമിച്ചെന്ന് യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.ഇയാളെ വഞ്ചനാകുറ്റത്തിന് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജ്യോത്സ്യന് തന്റെ കൈയ്യില്‍ നിന്നും 9000 രൂപ തട്ടിയെടുത്തതായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ജ്യോതിഷിക്കെതിരെ ചില യുക്തിവാദികള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ തട്ടിപ്പു തുടരുകയായിരുന്നു.