ചേര്‍ത്തല: പതിനാലു വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസില്‍ പ്രതികളായിരുന്ന അമ്മയെയും പിതൃസഹോദരീ ഭര്‍ത്താവിനെയും കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു.
പെണ്‍കുട്ടിയുടെ അമ്മ ഒറീസ സ്വദേശി മഞ്ജു ജിത്തു, അരൂര്‍ നിവാസി ഔസേഫ് ഡാര്വിന് എന്നിവരെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി വെറുതെ വിട്ട് ഉത്തരവായത്. 2020 ഡിസംബറിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അരൂരില വാടകവീട്ടില്‍ ഒന്നാംപ്രതി ലൈംഗികാതിക്രമം കാട്ടിയെന്നും ജോലികഴിഞ്ഞെത്തിയ അമ്മ ഇതുഭീഷണിപെടുത്തി മറച്ചുവച്ചുവെന്നുമായിരുന്നു കേസ്.
ആന്‍ഡമാനില്‍ അച്ഛന്റെ ജോലിസ്ഥലത്തെത്തിയ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ആന്‍ഡമാന്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരൂര്‍ പോലീസാണ് തുടരന്വേഷണം നടത്തിയത്.
പ്രോസിക്യൂഷന് ഭാഗത്തുനിന്നുള്ള 18 സാക്ഷികളടക്കം 20 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതികള്‍ക്കായി അഭിഭാഷകരായ എസ്. ഉണ്ണികൃഷ്ണന് ചേര്‍ത്തല, പി.എസ്. സുജിത്ത്, ടി. ചന്ദ്രന്, എന്‍.പി. വിമല്‍, ആര്. ശ്രീലക്ഷ്മി എന്നിവര്‍ ഹാജരായി.