കണ്ണൂർ ന​ഗ​ര​മധ്യത്തിൽ 19കാ​രി​യെ ക​യ​റി​പ്പിടി​ച്ച യു​വാ​വ്; നിലവിളികേട്ട് എത്തിയ നാട്ടുകാർ പ്രതിയെ പിടിച്ച് പോലീസിലേൽപിച്ചു

ക​ണ്ണൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ 19 കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ള​ച്ചേ​രി പാ​ട്ട​യം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​നീ​സി​നെ​യാ​ണ് (44) ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ അ​ണ്ട​ർ ബ്രി​ഡ്ജി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​മു​ള്ള​വ​ർ അ​നീ​സി​നെ പി​ടി​ച്ചു വ​ച്ച് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​ര​ന്ന​വു.യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment