ലൈം​ഗി​ക അ​ടി​മ​യാ​ണെ​ന്ന ക​രാ​റു​ണ്ടാ​ക്കി പീ​ഡി​പ്പി​ച്ചു; കമ്പനി സി​ഇ​ഒ​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ജീ​വ​ന​ക്കാ​രി

ന്യൂ​യോ​ർ​ക്ക്: ലൈം​ഗി​ക അ​ടി​മ​യാ​ണെ​ന്ന ക​രാ​റി​ൽ ഒ​പ്പി​ടു​വി​ച്ചു ദീ​ർ​ഘ​കാ​ലം ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം​ചെ​യ്ത ക​മ്പനി​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ജീ​വ​ന​ക്കാ​രി രം​ഗ​ത്ത്. സാ​ൻ​ഫ്രാ​ൻ​സി​സ്കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രേ​ഡ്ഷി​ഫ്റ്റി​ന്‍റെ സി​ഇ​ഒ​ക്കെ​തി​രേ സ്ഥാ​പ​ന​ത്തി​ലെ മു​ൻ​ജീ​വ​ന​ക്കാ​രി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​ക്സി​ക്യൂ​ട്ടി​വ് അ​സി​സ്റ്റാ​യി നി​യ​മി​ച്ച് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​മ്പ​ത് പേ​ജു​ള്ള ക​രാ​റി​ൽ ഒ​പ്പി​ടാ​ൻ നി​ർ​ബ​ന്ധി​ച്ച​താ​യി യു​വ​തി പ​റ​യു​ന്നു. ക​രാ​റി​ന്‍റെ ഉ​ള്ള​ട​ക്കം ഏ​ത് സ​മ​യ​ത്തും “ലൈം​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും’ എ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക എ​ന്ന​താ​യി​രു​ന്നു. ശാ​രീ​രി​ക​മാ​യി വേ​ദ​നി​പ്പി​ക്കു​ക, മ​റ്റ് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​പ​ദ്ര​വി​ക്കു​ക തു​ട​ങ്ങി മാ​ര​ക​മാ​യ ലൈം​ഗി​ക ഭീ​ക​ര​ത​യ്ക്കാ​ണ് ത​ന്നെ വി​ധേ​യ​യാ​ക്കി​യ​ത്.

ദേ​ഷ്യ​മോ അ​സ്വ​സ്ഥ​ത​യോ കാ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും 58 കി​ലോ​ഗ്രാ​മി​നും 70 കി​ലോ​ഗ്രാ​മി​നും ഇ​ട​യി​ൽ ഭാ​രം നി​ല​നി​ർ​ത്ത​ണ​മെ​ന്നും ക​രാ​റി​ൽ പ​റ​ഞ്ഞി​രു​ന്നു. ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന പേ​ടി കാ​ര​ണ​മാ​ണ് താ​ൻ വ​ഴ​ങ്ങി​യ​തെ​ന്നു യു​വ​തി പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ആ​രോ​പ​ണം വ​ന്ന​തോ​ടെ സി​ഇ​ഒ​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ക​മ്പനി മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, താ​ൻ സി​ഇ​ഒ ആ​യി​രു​ന്ന സ​മ​യ​ത്തോ ജീ​വി​ത​ത്തി​ലെ മ​റ്റേ​തെ​ങ്കി​ലും സ​മ​യ​ത്തോ ആ​രെ​യും ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് 45 കാ​ര​നാ​യ ആ​രോ​പ​ണ​വി​ധേ​യ​ൻ പ​റ​യു​ന്ന​ത്. ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​യി പ്ര​ണ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു എ​ന്നും അ​ത് ജീ​വി​ത​ത്തി​ൽ‌ സം​ഭ​വി​ച്ച തെ​റ്റാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു.

Related posts

Leave a Comment