യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്

ഇ​ടു​ക്കി: യു​വ​തി​യെ ത​ട​ഞ്ഞു നി​ർ​ത്തി അ​ശ്ലീ​ലം പ​റ​യു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഇ​ടു​ക്കി പോ​ത്തി​ൻ​ക​ണ്ടം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബി​ജു ബാ​ബു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ബി​ജു ബാ​ബു പ​ല ത​വ​ണ വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്‌​തെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി. തു​ട​ർ​ന്ന് ബി​ജു​വി​നെ​തി​രെ വ​ണ്ട​ൻ​മേ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ബി​ജു ബാ​ബു​വി​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment