മുംബൈ: മഹാരാഷ്ട്രയിൽ ഒന്നര പതിറ്റാണ്ടോളം വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റിൽ. ഏകദേശം അന്പതോളം വിദ്യാർഥിനികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയായെന്നാണു പ്രാഥമിക വിവരം.
കിഴക്കൻ നാഗ്പുരിൽ ക്ലിനിക്കും റെസിഡൻഷ്യൽ പ്രോഗ്രാമും നടത്തിയിരുന്ന പ്രതിക്കെതിരേ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കുറ്റം ചുമത്തിയതായി ഹഡ്കേശ്വർ പോലീസ് പറഞ്ഞു.
ഇയാളുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി പോലീസിനെ സമീപിച്ചതോടെയാണു സംഭവം പുറത്തായത്. പീഡനത്തിനിരയായ പെൺകുട്ടികളിൽ പലരും നിലവിൽ വിവാഹിതരാണെന്നും ഇവർ പരാതി നൽകാൻ തയാറാകുന്നില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.