മി‍​ഠാ​യി വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടി​പോ​യി ബാ​ലി​ക​യ്ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

 

പു​ല്ലാ​ട്: എ​ട്ടു​വ​യ​സു​കാ​രി​ക്കു നേരേ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ യു​വാ​വി​നെ കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യി​രൂ​ർ ത​ടി​യൂ​ർ ക​ട​യാ​ർ വാ​ഴ​യി​ൽ വീ​ട്ടി​ൽ നി​ന്നും കാ​ഞ്ഞീ​റ്റു​ക​ര  വാ​സു​ദേ​വ​പു​രം വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ലി​ജു തോ​മ​സാ​ണ്  (31)  പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് കു​ട്ടി​യെ ഇ​യാ​ൾ സ്കൂ​ട്ട​റി​ൽ ക​യ​റ്റി ക​ട​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യി കാ​ഞ്ഞീ​റ്റു​ക​ര​യ്ക്ക് സ​മീ​പ​മു​ള്ള ക​നാ​ൽ പാ​ല​ത്തി​ൽ  ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. 

കു​ട്ടി വി​വ​രം അ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന്  മാ​താ​വ് കോ​യി​പ്രം പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും, അ​മ്മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി എ​സ്ഐ പി.​സു​രേ​ഷ് കു​മാ​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 

അ​ന്വേ​ഷ​ണ​ത്തി​നി​ടെ കാ​ഞ്ഞീ​റ്റു​ക​ര​യി​ൽ നി​ന്നു ലി​ജു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. കു​റ്റ​സ​മ്മ​ത​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ട്ട​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.  മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ  റി​മാ​ൻ​ഡ് ചെ​യ്തു. 

 

 

Related posts

Leave a Comment