സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധം; യു​വ​തി​യെ ന​ടു​റോ​ഡി​ൽ അ​പ​മാ​നി​ച്ച യു​വാ​വ് പോലീസ് പിടിയിൽ


രാ​മ​പു​രം: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് റോഡി​ൽ​വ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​ലാ​പ്പ​ള്ളി ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ ന​ന്ദു ബി​ജു (28)വി​നെ​യാ​ണ് രാ​മ​പു​രം പോ​ലീ​സ് അ​റ​സ്റ്റ്
ചെ​യ്തത്.

കഴിഞ്ഞ ജൂ​ൺ നാ​ലി​ന് വൈ​കു​ന്നേ​രം 3.45 ഓ​ടു​കൂ​ടി രാ​മ​പു​രം-​ഐ​കൊ​മ്പ് റോ​ഡി​ലൂ​ടെ സ്കൂ​ട്ട​ർ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ ത​ട​ഞ്ഞുനി​ർ​ത്തു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും കൈ​യി​ൽ കയറി പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു ഇ​യാ​ൾ. യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ​ത്തുട​ർ​ന്ന് ഇ​വി​ടെ​നി​ന്ന് ക​ട​ന്നുക​ള​യു​ക​യും ചെ​യ്തു.

യുവ​തി​യു​ടെ ബ​ന്ധു ന​ന്ദു​വി​നെതി​രേ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പരാ​തി കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​യാ​ൾ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment