അടൂര്‍: സ്ത്രീയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ ഗ്രാമപഞ്ചായത്തംഗത്തിനെതിരേ കേസ്. കടമ്പനാട് ഗ്രാമപഞ്ചായത്തംഗം ജോസ് തോമസി(45)നെതിരേയാണ് കേസ്.
കടമ്പനാട് സ്വദേശിനിയാണ് പരാതിക്കാരി. ശാരീരികമായി ഉപദ്രവിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഏനാത്ത് പോലീസിനു നൽകിയ പരാതിയില്‍ പറയുന്നു.
പരാതിക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ജോസ് തോമസിനെതിരേ കേസ് എടുത്തതായി ഏനാത്ത് പോലീസ് പറഞ്ഞു.