കോട്ടയം: എംജി സർവകലാശാല ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ വിദ്യാർഥി മെഡിക്കൽ കോളജിൽ ചികിത്സയിൽ. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ടിലെ എംഫിൽ വിദ്യാർഥിയും കാലടി സ്വദേശിയുമായ വിവേക് കുമാരനാണ് മർദ്ദനമേറ്റത്.സംഭവം സംബന്ധിച്ച് സർകലാശാല വൈസ് ചാൻസിലർക്കും ഗാന്ധിനഗർ പോലീസിലും പരാതി നൽകിയിട്ടുണ്ട്.
അരുണ്‍, ശ്യാംലാൽ, ഹേമന്ദ്, സച്ചിൻ സദാനന്ദൻ എന്നിവരെ പ്രതികളാക്കി കേസെടുത്തതായി എസ്ഐ എം.ജെ. അരുണ്‍ അറിയിച്ചു. പട്ടികജാതി വകുപ്പ് പ്രകാരം കേസെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വിവേകും സഹപാഠികളും.