തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകനു കുത്തേറ്റു. ചാക്ക ഐടിഐ വിദ്യാർഥിയായ ആദിത്യനാണു കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകനു കുത്തേറ്റു; പരിക്കേറ്റ ആദിത്യനെ ആടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ഡോക്ടർമാർ
