തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് സംഭവത്തിനു പിന്നാലെ പരസ്പരം വാക്കുകൾക്കൊണ്ടേറ്റുമുട്ടിയ എസ്എഫ്ഐ-എഐഎസ്എഫ് നേതാക്കൾക്ക് താക്കീതുമായി സിപിഎമ്മും സിപിഐയും. ഇരു സംഘടനകളും തമ്മിലുള്ള തർക്കങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.
കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം എന്താണെന്ന് മനസിലാക്കിവേണം എസ്എഫ്ഐയും എഐഎസ്എഫും മുന്നോട്ട് പോകേണ്ടതെന്നും സിപിഎം-സിപിഐ നേതാക്കൾ നിർദേശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ. ചന്ദ്രശേഖരൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്