തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ. ഗവർണർ നിരോധിത പാൻമസാല ഉപയോഗിക്കുന്നതായും ഇതിന്റെ ലഹരിയിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു ആരോപിച്ചു.
ഗുരുതരമായ കുറ്റകൃത്യമാണ് ഗവർണർ നടത്തുന്നത്. എക്സൈസ് രാജ്ഭവനിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. ആരിഫ് ഖാനെ തിരിച്ചുവിളിക്കാൻ കേന്ദ്രം തയാറാകണം- സാനു മാധ്യമങ്ങളോട് പറഞ്ഞു.