തിരുവനന്തപുരം: മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഡ്രൈവറുടെ മകനെ യൂണിവേഴ്സിറ്റി കോളജിനകത്തിട്ട് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എക്സൈസ് മന്ത്രിയുടെ ഡ്രൈവർ ഭുവനചന്ദ്രന്റെ മകൻ അരവിന്ദിനാണ് മർദനമേറ്റത്. രണ്ട് ദിവസം മുൻപായിരുന്നു സംഭവം നടന്നത്.
എന്നാൽ ഇന്നലെ വൈകുന്നേരമാണ് അരവിന്ദ് പരാതി നൽകിയത്. . യൂണിവേഴ്സിറ്റി കോളജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയായ അരവിന്ദിനെ എസ്എഫ്ഐ പ്രവർത്തകർ കോളജിനകത്തിട്ട് മർദ്ദിച്ചുവെന്ന് കാട്ടി കന്റോണ്മെന്റ് പോലീസിലാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കന്േറാണ്മെന്റ് പോലീസ് കേസെടുത്തു.
സ്റ്റുഡന്റ്സ് മാഗസിന്റെ സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് മർദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.