പാലക്കാട്ട് പത്തിരിപ്പാല ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും എസ്പിക്കും കമ്മിഷന് നോട്ടീസ് നല്കി.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പത്തിരിപ്പാല ഗവണ്മെന്റ് സ്കൂളില്‍ വിദ്യാര്‍ഥികളെ രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ രാഷ്ട്രീയ സമരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയവര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പരാതി നല്‍കിയത്.