കൊച്ചി: അശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവച്ച മുൻ എസ്എഫ്ഐ നേതാവിനെതിരേ കൂട്ട പരാതി.
കാലടി ശ്രീ ശങ്കര കോളജിലെ പൂർവ വിദ്യാർഥിയായ രോഹിതിനെതിരേ ആണ് വീണ്ടും പരാതിയുമായി കൂടുതൽ പെൺകുട്ടികൾ എത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നു.
സമീപ കാലത്ത് ഇയാൾ കോളജിൽ നിരന്തരം വരുമായിരുന്നു. വിദ്യാർഥിയായിരുന്നില്ലെങ്കിലും ഫോട്ടോഗ്രാഫറായി കാമ്പസിൽ പതിവായി എത്തിയിരുന്ന രോഹിത് വിദ്യാർഥിനികളുമായി നല്ല രീതിയിലുള്ള സൗഹൃദം വളർത്തിയിരുന്നു.
തുടർന്ന്, അവരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്ന് എടുത്ത ചിത്രങ്ങൾ അപകീർത്തികരമായ അടിക്കുറിപ്പുകളോടെ അശ്ലീല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു.
വിദ്യാർഥികളുടെ പരാതിയിൽ ഇയാൾക്കെതിരേ കാലടി പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.