കൊച്ചി: യൂണിയൻ ഭരണം പിടിക്കാൻ കോളജ് വിദ്യാർഥിനിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയതായി പരാതി. പൂത്തോട്ട എസ്എൻ കോളജിലാണ് സംഭവം.
ചൊവ്വാഴ്ചയായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ്. ക്ലാസ് റപ്പായി വിജയിച്ച രണ്ടാം വർഷ വിദ്യാർഥിനിയെയാണ് ഉച്ചകഴിഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയത്.
സുഹൃത്തിന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോകുകയും തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞ് തിരികെ കൊണ്ട് വിടുകയുമായിരുന്നു. പരാതിയിൽ ഉദയംപേരൂർ പോലീസ് കേസെടുത്തു.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം..! യൂണിയൻ പിടിക്കാൻ വിദ്യാർഥിനിയെ എസ്എഫ്ഐ തട്ടിക്കൊണ്ടുപോയി
