ക​ണ്ണൂ​രി​ൽ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷം: 21 പേ​ർ​ക്കെ​തി​രേ കേ​സ് ; സ​ർ​വ​ക​ക്ഷി​യോ​ഗം നാ​ളെ

ക​ണ്ണൂ​ർ: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ കാ​മ്പ​സി​ൽ കൊ​ടി​കെ​ട്ടി​യ​തു​മാ​ യി ബ​ന്ധ​പ്പെ​ട്ട് തോ​ട്ട​ട ഗ​വ. ഐ​ടി​ഐ​യി​ലുണ്ടായ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷ​ത്തി​ൽ 17 പേ​ർ​ക്കെ​തി​രേ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​ബി​ന്‍റെ പ​രാ​തി​യി​ൽ 11 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേയാണു കേസെടുത്തത്.

എ​സ്എ​ഫ്ഐ നേ​താ​വ് ആ​ഷി​ഖി​ന്‍റെ പ​രാ​തി​യി​ൽ അ​ഞ്ച് പേ​ർ​ക്കെ​തി​രേയും ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേയു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​ധ​ശ്ര​മം, പ​ഠി​പ്പ് മു​ട​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് കേ​സ്. പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് 12 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 തോ​ടെ​യാ​ണ് തോ​ട്ട​ട​യി​ലെ ക​ണ്ണൂ​ർ ഐ​ടി​ഐ​യി​ൽ എ​സ്എ​ഫ്ഐ-കെ​എ​സ്‌​യു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഐടിഎ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ട്ടു.

‌നാ​ളെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍, പോ​ലീ​സ്, ര​ക്ഷി​താ​ക്ക​ള്‍, അ​ധ്യാ​പ​ക​ര്‍, നാ​ട്ടു​കാ​ര്‍, രാ​ഷ്ട്രീ​യപാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ ഉൾ‌പ്പെടു ന്ന സ​ര്‍​വ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ക​ണ്ണൂ​ര്‍ എ​സി​പി ര​ത്‌​ന​കു​മാ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment