കണ്ണൂര്‍: എസ്എഫ്ഐ നേതാക്കള്‍ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ അതിക്രമിച്ചു കയറി യുയുസിയില്‍നിന്ന് സെനറ്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി. ഇതു സംബന്ധിച്ച് യുയുസിയും രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥിയുമായ അതുല്‍ ജോസഫ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്കി.
കോളജില്‍നിന്ന് ബാലറ്റ് പേപ്പര്‍ വാങ്ങി ക്ലാസ് റൂമിലേക്ക് പോയ സമയം നോക്കി എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പുറത്തുനിന്ന് എത്തിയ സംഘം ബാലറ്റ് പേപ്പര്‍ തന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ചതെന്ന് പരാതിയില്‍ അതുല്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി കെഎസ്യു നേതാക്കള്‍ രംഗത്തെത്തി.
ജനാധിപത്യസംവിധാനങ്ങളെ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് എസ്എഫ്എൈ നടത്തുന്നതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം. സി. അതുല്‍ പറഞ്ഞു.